കേണിച്ചിറ: കേണിച്ചിറ-കേളമംഗലം പുഴക്കൽ റോഡ് തകർന്ന് മാസങ്ങൾ കഴിഞ്ഞിട്ടും നന്നാക്കാൻ നടപടിയില്ല. സിപിഎം കേളമംഗലം ബ്രാഞ്ച് കമ്മിറ്റി പൂതാടി പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു. ധർണ്ണ കർഷക സംഘം ജില്ലാപ്രസിഡന്റ് എവി ജയൻ ഉദ്ഘാടനം ചെയ്തു. മഹേഷ് കേളമംഗലം,കുഴുപ്പിൽ രവീന്ദ്രൻ,പികെ മോഹനൻ മനോജ്,എഎം പ്രസാദ്,പുഷ്പ സജീവൻ,റോസിലി,ചന്ദ്രിക,ഷൈല,ലിജി തുടങ്ങിയവർ സംസാരിച്ചു.