മുത്തങ്ങയിൽ എം.ഡി.എം.എയുമായി യുവാക്കൾ പിടിയിൽ

ബത്തേരി: മുത്തങ്ങ എക്സൈസ് ചെക്ക് പോസ്റ്റിൽ വാഹന പരിശോധനക്കിടയിൽ 47 ഗ്രാം MDMA യുമായി യുവാക്കൾ അറസ്റ്റിലായി. മലപ്പുറം പെരിന്തൽമണ്ണ പള്ളിതൊടി വീട്ടിൽ നൗഫൽ (33), മലപ്പുറം പെരിന്തൽമണ്ണ വെട്ടിക്കാട്ട് കണ്ടത്തിൽ മുഹമ്മദ് ഹാസിഫ് ( 27 ) എന്നിവരാണ് പിടിയിലായത്. ഇരുവരുടേയും പേരിൽ NDPS കേസ് എടുത്തു. എക്സൈസ് ഇൻസ്പെക്ടർ ഏജിതമ്പി, പി.ഒ മനോജ് കുമാർ, സി.ഇ.ഒമാരായ മഹേഷ്, രാജീവൻ, വിഷ്ണു എന്നിവർ പരിശോധനയിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *