വർക്ക് റെഡിനസ് പ്രോഗ്രാം ആരംഭിച്ചു.

മാനന്തവാടി: സംസ്ഥാന ഗവ പദ്ധതിയായ ഡിജിറ്റൽ വർക്ക്‌ ഫോഴ്സ് മാനേജ്മെൻ്റ് സിസ്റ്റം പ്ലാറ്റ്ഫോം മുഖേന 3 ദിവസത്തെ വർക്ക് റെഡിനസ് പ്രോഗ്രാം ആരംഭിച്ചു. ദ്വാരക എൽഡോറാഡോ ഐടിഐയിൽ വച്ച് അഭ്യസ്തവിദ്യരായ തൊഴിലന്വേഷകർക്ക് നൈപുണ്യ പരിശീലനവും ജോലിയിലേക്ക് പ്രവേശിക്കുന്നതിന് മുൻപ് നേടിയിരിക്കേണ്ടതായ അടിസ്ഥാന പരിശീലനവും നൽകുന്നതിൻ്റെ ഭാഗമായി ഐടിഐ വിദ്യാർഥികൾക്ക് വേണ്ടി നടത്തിയ പരിശീലന പരിപാടിയിൽ അഡീഷനൽ സ്കിൽ അക്വിസിഷൻ പ്രോഗ്രാം (അസാപ്) സ്‌കിൽ ഡവലപ്മെൻ്റ് എക്സിക്യുട്ടീവുമാരായ വി.ബി. ശാന്തള, വി. ക്ഷമ ശർമ്മ.വി എന്നിവർ ക്ലാസ്സുകൾ നയിച്ചു. . എൽഡോറാഡോ പ്ലേസ്മെൻ്റ് സെൽ കോർഡിനേറ്റഴ്സ് ആയ സുബിൻ സുരേഷ്, ശ്രീജിൻ കൃഷ്ണ എന്നിവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *