കൽപ്പറ്റ: സംസ്ഥാന കര്‍ഷക അവാര്‍ഡ് പ്രഖ്യാപനത്തില്‍ നേട്ടം കൊയ്ത് വയനാട് ജില്ല. ഏറ്റവും മികച്ച കര്‍കനുള്ള കര്‍ഷകോത്തമ പുരസ്‌ക്കാരം, മണ്ണ് സംരക്ഷണ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ട മികച്ച കര്‍ഷകനുള്ള ക്ഷോണി സംരക്ഷണ പുരസ്‌ക്കാരം, പൈതൃക കൃഷി, വിത്ത് സംരക്ഷണം, വിള സംരക്ഷണം എന്നീ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന മികച്ച ആദിവാസി ഊര്, മികച്ച രണ്ടാമത്തെ ട്രൈബല്‍ ക്ലസ്റ്റര്‍, മികച്ച രണ്ടാമത്തെ കൃഷി ഓഫീസര്‍ എന്നീ പുരസ്‌ക്കാരങ്ങളാണ് വയനാടിനെ തേടിയെത്തിയത്. ഏറ്റവും മികച്ച കര്‍ഷകനുള്ള സിബി കല്ലിങ്കല്‍ സ്മാരക കര്‍ഷകോത്തമ അവാര്‍ഡിന് പുല്‍പ്പള്ളി ശശിമല സ്വദേശി കെ.എ റോയിമോന്‍ അര്‍ഹനായി. 2 ലക്ഷം രൂപയും ഫലകവും സര്‍ട്ടിഫിക്കറ്റുമാണ് അവാര്‍ഡ്. പൈതൃക കൃഷി, വിത്ത് സംരക്ഷണം, വിള സംരക്ഷണം എന്നീ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന മികച്ച ആദിവാസി ഊരായി കാട്ടിക്കുളം ബേഗൂരിലെ ഇരുമ്പ്പാലം ആദിവാസി ഊരിനെ തെരഞ്ഞെടുത്തു. 1 ലക്ഷം രൂപയും ഫലകവും സര്‍ട്ടിഫിക്കറ്റുമാണ് അവാര്‍ഡ്. മണ്ണ് സംരക്ഷണ പ്രവര്‍ത്തനത്തില്‍ മികച്ച മാതൃക തീര്‍ത്ത പുല്‍പ്പള്ളി സീതാമൗണ്ട് സ്വദേശി പി.എം തോമസിന് ക്ഷോണി സംരക്ഷണ പുരസ്‌ക്കാരം ലഭിച്ചു. 50,000 രൂപയും ഫലകവും സര്‍ട്ടിഫിക്കറ്റുമാണ് പുരസ്‌ക്കാരം. മികച്ച രണ്ടാമത്തെ ട്രൈബല്‍ ക്ലസ്റ്ററായി മാനന്തവാടിയിലെ ചുരുളി ക്ലസ്റ്ററിനെ തെരഞ്ഞെടുത്തു. 25,000 രൂപയും ഫലകവും സര്‍ട്ടിഫിക്കറ്റുമാണ് അവാര്‍ഡ്. മികച്ച രണ്ടാമത്തെ കൃഷി ഓഫീസറായി തൊണ്ടാര്‍നാട് കൃഷി ഓഫീസര്‍ പി.കെ മുഹമ്മദ് ഷെഫീഖിനെ തെരഞ്ഞെടുത്തു. ഫലകവും സര്‍ട്ടിഫിക്കറ്റും അടങ്ങുന്നതാണ് അവാര്‍ഡ്.
പുരസ്‌ക്കാര നിറവില്‍ നുറാങ്ക്
കാട്ടു കിഴങ്ങുവര്‍ഗ്ഗങ്ങളെ പുതുതലമുറക്ക് പരിചയപ്പെടുത്തുകയും സംരക്ഷിക്കുകയും ചെയ്യുന്ന തിരുനെല്ലി ഇരുമ്പുപാലം ആദിവാസി ഊരിലെ നുറാങ്കിന് സംസ്ഥാന കര്‍ഷക പുരസ്‌ക്കാരം. പൈതൃക കൃഷി, വിത്ത് സംരക്ഷണം, വിള സംരക്ഷണം എന്നീ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന മികച്ച ആദിവാസി ഊരിനുള്ള പുരസ്‌ക്കാരമാണ് തിരുനെല്ലിയിലെ ഇരുമ്പുപാലം ആദിവാസി ഊരിന് ലഭിച്ചത്. നാരക്കിഴങ്ങ്, നൂറ, കാട്ടുചേന, തൂണ്‍ കാച്ചില്‍ തുടങ്ങി ഭക്ഷ്യയോഗ്യവും പോഷകദായകവുമായ കിഴങ്ങുകളുടെ ശേഖരം നുറാങ്കിലുണ്ട്. 180 വ്യത്യസ്തങ്ങളായ കിഴങ്ങുവര്‍ഗങ്ങള്‍ നൂറാങ്കിലൂടെ സംരക്ഷിച്ചു വരുന്നത്. കാച്ചില്‍, കൂര്‍ക്ക, ചേമ്പ്, മഞ്ഞള്‍, കൂവ എന്നിവയുടെ വ്യത്യസ്ഥമായ ഇനങ്ങളും നുറാങ്കിലുണ്ട്. സുഗന്ധ കാച്ചില്‍, പായസ കാച്ചില്‍, കരിന്താള്‍, വെട്ടു ചേമ്പ്, വെള്ള കൂവ, നീല കൂവ, കാച്ചില്‍, ആറാട്ടുപുഴ കണ്ണന്‍ ചേമ്പ്, തൂണ്‍ കാച്ചില്‍ തുടങ്ങിയ വൈവിധ്യമാര്‍ന്ന കിഴങ്ങു ശേഖരങ്ങള്‍ നുറാങ്കിന്റെ ശേഖരണത്തിലുണ്ട്. കാട്ടിക്കുളം ബാവലി റോഡരികിലായി ഇരുമ്പുപാലം കോളനിയിലാണ് നുറാങ്ക് എന്ന കിഴങ്ങ് സംരക്ഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നത്.