പ്രതിരോധ സദസ്സും സ്നേഹജ്വാലയും സംഘടിപ്പിച്ചു

മാനന്തവാടി: മണിപ്പൂരിനെ രക്ഷിക്കൂ എന്ന മുദ്രാവാക്യമുയർത്തി സംസ്കാര സാഹിതി മാനന്തവാടി നിയോജക മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ മാനന്തവാടി ഗാന്ധി പാർക്കിൽ ഗാന്ധി പ്രതിമയ്ക്ക് മുന്നിൽ പ്രതിരോധ സദസും, സ്നേഹജ്വാലയും സംഘടിപ്പിച്ചു. പരിപാടി അഡ്വ: എൻ. കെ വർഗീസ് ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം ചെയർമാൻ തോട്ടത്തിൽ വിനോദ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ചെയർമാൻ സുരേഷ് ബാബു വാളൽ മുഖ്യപ്രഭാഷണം നടത്തി, സി.കെ രത്നവല്ലി, ജിൽസൻ തൂപ്പുംകര,
പി.വി.ജോർജ്, ജേക്കബ് സെബാസ്റ്റ്യൻ, ബിനു മാങ്കൂട്ടത്തിൽ, എ.സുനിൽ, അശോകൻ ഒഴക്കോടി, ജിൻസ് ഫാന്റസി, ഒ.ജെ മാത്യു
മധു എടച്ചേന, എം.കെ.ഗിരീഷ് കുമാർ, ഫ്രാൻസിസ് ബേബി, ഷിനു വടകര തുടങ്ങിയവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *