മുട്ടില്‍: മുട്ടില്‍ ഗ്രാമപഞ്ചായത്തിലെ കൈനാട്ടി – മാനന്തവാടി സംസ്ഥാന പാതയില്‍ റോഡ് സൈഡില്‍ മാലിന്യം വലിച്ചെറിയുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മുട്ടില്‍ പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. മാലിന്യം വലിച്ചെറിയുന്നവര്‍ക്കെതിരെ പഞ്ചായത്ത് രാജ് ആക്ടും അനുബന്ധ ചട്ടങ്ങളും പ്രകാരം 10,000 രൂപ മുതല്‍ 1 ലക്ഷം രൂപ വരെ പിഴയും 6 മാസം മുതല്‍ 6 വര്‍ഷം വരെ തടവ് ശിക്ഷയും ലഭിക്കും.