സാമ്പത്തിക ജനാധിപത്യവും ഫെഡറൽ തത്വങ്ങളും; സെമിനാർ സംഘടിപ്പിച്ചു

കൽപ്പറ്റ: കേരള പി.എസ്.സി എംപ്ലോയീസ് യൂണിയൻ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സാമ്പത്തിക ജനാധിപത്യവും ഫെഡറൽ തത്വങ്ങളും എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു. ബി.ഇ.എഫ്.ഐ മുൻ അഖിലേന്ത്യ പ്രസിഡൻറ് എ.കെ രമേഷ് മുഖ്യപ്രഭാഷണം നടത്തിയ പരിപാടിയിൽ കെ.ജി.ഒ.എ ജില്ലാ ജോയിൻറ് സെക്രട്ടറി സന്തോഷ് കുമാർ, പു.ക.സ ജില്ലാ എക്സിക്യൂട്ടീവ് അംഗം ഇ.എ.രാജപ്പൻ, പി എസ് സി എംപ്ലോയീസ് യൂണിയൻ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങളായ ബി രാധാകൃഷ്ണ, എം ദേവകുമാർ എന്നിവർ സംസാരിച്ചു. യൂണിയൻ്റെ ജില്ലാ പ്രസിഡൻറ് റഷീദ ബീവി വി.എ അധ്യക്ഷത വഹിച്ച പരിപാടിയിൽ ജില്ലാ സെക്രട്ടറി അരുൺ ജോസ് സ്വാഗതവും വൈസ് പ്രസിഡന്റ് ആർ. സുനിൽ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *