കളരിപ്പയറ്റ് ഹൈ കിക്ക് വിഭാഗത്തിൽ ആൽഫിയ സാബു ദേശീയ ചാമ്പ്യൻ

കൽപ്പറ്റ: തിരുവനന്തപുരം കാര്യവട്ടത്ത് നടക്കുന്ന പതിനഞ്ചാമത് ദേശീയ കളരി പയറ്റ് മത്സരത്തിൽ വയനാട് നടവയൽ സ്വദേശിനി ആൽഫിയ സാബു സബ് ജൂനിയർ പെൺകുട്ടികളുടെ വിഭാഗത്തിൽ ഹൈ കിക്ക് വിഭാഗത്തിൽ ദേശീയ ചാമ്പ്യനായി. നടവയൽ കോയിക്കാട്ടിൽ സാബു – ബിജി ദമ്പതികളുടെ മകളാണ്. നടവയൽ ജി.ജി കളരി സംഘാംഗമാണ്. ജോസ് ഗുരുക്കളുടെയും കുട്ടികൃഷ്ണൻ ഗുരുക്കളുടെയും കീഴിലാണ് പരിശീലനം. നടവയൽ സെൻ്റ് തോമസ് ഹയർ സെക്കണ്ടറി സ്കൂളിലെ ഒമ്പതാം ക്ലാസ്സ് വിദ്യാർത്ഥിനിയാണ്.

Leave a Reply

Your email address will not be published. Required fields are marked *