കാട്ടാനയുടെ ആക്രമണത്തിൽ വയോധികൻ മരിച്ചു

തിരുനെല്ലി: തിരുനെല്ലിയിൽ കാട്ടാനയുടെ ആക്രമണത്തിൽ വയോധികൻ മരിച്ചു. തിരുനെല്ലി പഞ്ചായത്തിൽ ബേഗൂർ കോളനിയിലെ സോമനാണ് മരിച്ചത്. വനത്തിൽ കാലികളെ മേയ്ക്കുന്നതിനിടയിൽ ആയിരുന്നു ആക്രമണം. ഉടനെ വയനാട് മെഡിക്കൽ കോളജിലെത്തിച്ചെങ്കിലും യാത്രാമധ്യേ സോമൻ മരിക്കുകയായിരുന്നു. ഇന്ന് വൈകുന്നേരം 5 മണിയോടെയായിരുന്നു സംഭവം. കാലി മേയ്ക്കുന്നതിനിടെ പുറകിൽ വന്ന കാട്ടാന സോമനെ ചവിട്ടുകയായിരുന്നുവെന്നാണ് സൂചന.

Leave a Reply

Your email address will not be published. Required fields are marked *