ഡിവൈഎഫ്ഐ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

പനമരം: ഡിവൈഎഫ്ഐ നേതൃത്വത്തിൽ പനമരത്ത് മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. പനമരം ടൗൺ യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കൽപ്പറ്റ ഫാത്തിമ മാതാ മിഷൻ ഹോസ്പിറ്റലിന്റെ സഹകരണത്തോടെയായിരുന്നു ക്യാമ്പ്. നിരവധി പേർ പരിശോധനയ്ക്കായെത്തി. പനമരം എൽ പി സ്കൂളിൽ വെച്ച് നടന്ന ക്യാമ്പ് ജില്ലാ സെക്രട്ടറി കെ റഫീഖ് ഉദ്ഘാടനം ചെയ്തു. ലുബിൻ ചാക്കോ അദ്ധ്യക്ഷനായി. ഡോക്ടർ സെബാസ്റ്റ്യൻ , കെ മുഹമ്മദലി, ഇസ്മായിൽ, മുക്താർ, ഹബീബ്, അക്ഷയ് , ഹമീദ്, എം എ ചാക്കോ, ടിഎം ഉമ്മർ, നവാസ്, ഹസീബ് തുടങ്ങിയവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *