ഹിമാചലില്‍ മേഘവിസ്‌ഫോടനം; ഏഴ് പേര്‍ മരിച്ചു; നിരവധി വീടുകള്‍ ഒലിച്ചുപോയി

ഷിംല: ഹിമാചല്‍ പ്രദേശത്തിലെ സോളനില്‍ മേഘവിസ്‌ഫോടനത്തേ തുടര്‍ന്നുണ്ടായ മിന്നല്‍പ്രളയത്തില്‍ ഏഴ് പേര്‍ മരിച്ചു. മൂന്ന് പേരെ കാണാതായി.
ഞായറാഴ്ച രാത്രിയോടെ സോളനിലെ ജാഡോന്‍ ഗ്രാമത്തിലാണ് മിന്നല്‍പ്രളയമുണ്ടായത്. കഴിഞ്ഞ 24 മണിക്കൂറില്‍ ഏറെയായി പ്രദേശത്ത് കനത്ത മഴ തുടരുകയാണ്. പലയിടത്തും മണ്ണിടിച്ചില്‍ ഉണ്ടായതിനേ തുടര്‍ന്ന് റോഡ് ഗതാഗതം തടസപ്പെട്ടു. നിരവധി വീടുകളും പാലങ്ങളും മിന്നല്‍പ്രളയത്തില്‍ ഒലിച്ചുപോയി. ഷിംലയില്‍ സ്വകാര്യ ബസിന് മുകളിലേക്ക് മരം വീണ് കണ്ടക്ടര്‍ക്ക് സാരമായി പരിക്കേറ്റു. ഇന്ന് സംസ്ഥാനത്തെ മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *