പോലീസുകാരെ ക്ലബില്‍ പൂട്ടിയിട്ട് മര്‍ദ്ദിച്ചു; മൂന്ന് പേര്‍ കസ്റ്റഡിയില്‍

കണ്ണൂര്‍: അത്താഴക്കുന്നില്‍ പോലീസുകാര്‍ക്ക് മര്‍ദ്ദനം. പട്രോളിംഗിനിടെ ടൗണ്‍ എസ്‌ഐയ്ക്കും പോലീസുകാര്‍ക്കുമാണ് മര്‍ദ്ദനമേറ്റത്. ക്ലബില്‍ മദ്യപിക്കുന്നത് കണ്ടാണ് കയറിയതെന്നും ക്ലബില്‍ കയറിയപ്പോള്‍ പുറത്ത് നിന്ന് വാതില്‍ പൂട്ടി അകത്ത് ഉണ്ടായിരുന്ന ഏഴ് പേര്‍ ചേര്‍ന്ന് മര്‍ദ്ദിക്കുകയായിരുന്നുവെന്നും പോലീസ് ഉദ്യോഗസ്ഥര്‍ പറയുന്നു. മര്‍ദ്ദനത്തില്‍ എസ്‌ഐ സി.എച്ച്‌. നസീബിന്‍റെ ഷോള്‍ഡറിനും സിവില്‍ പോലീസ് ഓഫീസര്‍ അനീഷിനും പരിക്കേറ്റു. സംഭവത്തില്‍ മൂന്ന് പേരെ കസ്റ്റഡിയിലെടുത്തു. അൻവര്‍, അഭയ്, അഖിലേഷ് എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്.

Leave a Reply

Your email address will not be published. Required fields are marked *