അണ്ടർ – 20; ഫൈനൽ സെലക്ഷൻ ട്രയൽസ് സംഘടിപ്പിച്ചു

മുട്ടിൽ: സംസ്ഥാന ചാമ്പ്യൻ ഷിപ്പിൽ പങ്കെടുക്കുന്നതിനുള്ള അണ്ടർ 20 ജില്ലാ ഫുട്ബോൾ ടീമിനെ തെരഞ്ഞെടുക്കുന്നതിനുള്ള സെലക്ഷൻ ട്രയൽസ്മുട്ടിൽ കോളേജ് ഗ്രൗണ്ടിൽ സംഘടിപ്പിച്ചു. മൂന്ന് താലൂക്ക് തലങ്ങളിൽ നടത്തിയ ട്രയൽസിൽ നിന്നും തെരഞ്ഞെടുത്ത 110 പേരാണ് ഫൈനൽ സെലക്ഷൻ ട്രയൽസിൽ പങ്കെടുത്തത്. സെപ്റ്റംബർ അവസാനവാരമാണ് അണ്ടർ 20 മത്സരങ്ങൾ നടക്കുന്നത്.
ഡി.എഫ് എ പ്രസിഡൻ്റ് കെ. റഫീഖ്, സെക്രട്ടറി ബിനു തോമസ് ആശംസകളപ്പിച്ച് സംസാരിച്ചു.
ഡി.എഫ്.എ സെലക്ഷൻ കമ്മിറ്റി ചെയർമാൻ സിറാജ് വി, സെലക്ഷൻ കമ്മറ്റിയംഗം നിഷാന്ത് മാത്യു എന്നിവർ സെലക്ഷൻ നടപടിക്രമങ്ങൾക്ക് നേതൃത്വം നൽകി. ഡി.എഫ്.എ ട്രഷറർ ബൈജു കെ.എസ് സന്നിഹിതനായിരുന്നു.

നീലഗിരി കോളേജ് ചീഫ് കോച്ച് സത്യൻ സി എ, ഫിസിക്കൽ എഡുക്കേഷൻ ഡയറക്ടർ സരിൾ വർഗ്ഗീസ്, മുൻ കെ.എസ്.ഇ.ബി താരം പ്രിൻസ് പൗലോസ് എന്നിവർ സെലക്ടർമാരായിരുന്നു.
ബോണി ബേസിൽ, ഷമീർ മുട്ടിൽ എന്നിവർ കളി നിയന്ത്രിച്ചു. 32 കുട്ടികളെ ജില്ലാ ക്യാമ്പിലേക്കായി തെരഞ്ഞെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *