സംസ്ഥാന ജൂനിയര്‍ ജൂഡോ ചാമ്പ്യന്‍ഷിപ്പ് 17, 18 തീയതികളില്‍ കല്‍പ്പറ്റയില്‍

കല്‍പ്പറ്റ: സംസ്ഥാന ജൂനിയര്‍ ജൂഡോ ചാമ്പ്യന്‍ഷിപ്പ് 17, 18 തീയതികളില്‍ കല്‍പ്പറ്റയില്‍ നടക്കും. വയനാട് ജില്ലാ ജൂഡോ അസോസിയേഷന്റെ നേതൃത്വത്തില്‍ കേരള ജൂഡോ അസോസിയേഷന്റെ സഹകരണത്തോടെ നടത്തുന്ന നാല്‍പ്പത്തിരണ്ടാമത് സംസ്ഥാന ജൂനിയര്‍ ജൂഡോ ചാമ്പ്യന്‍ഷിപ്പാണ് കല്‍പ്പറ്റ തിരുഹൃദയ ജൂബിലി ഹാളില്‍ വെച്ച് നടക്കുക. അഡ്വ. ടി സിദ്ദിഖ് എം എല്‍ എ ഉദ്ഘാടനം നിര്‍വഹിക്കും. ചാമ്പ്യന്‍ഷിപ്പില്‍ പതിനാല് ജില്ലകളില്‍ നിന്നായി 350 ജൂഡോ താരങ്ങള്‍ പങ്കെടുക്കുമെന്ന് ഓര്‍ഗനൈസിംഗ് കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ സലീം കടവന്‍, സെക്രട്ടറി ഗിരീഷ് പെരുന്തട്ട, ജോയിന്റ് കണ്‍വീനര്‍ സുബൈര്‍ ഇളകുളം എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.15 മുതല്‍ 21 വയസു വരെയുള്ള ആണ്‍, പെണ്‍ വിഭാഗത്തില്‍ വിവിധ വെയിറ്റ് കാറ്റഗറികളിലായാണ് മത്സരം. ചാമ്പ്യന്‍ഷിപ്പിന്റെ പോസ്റ്റര്‍ പ്രകാശനം രാഹുല്‍ഗാന്ധി എം പി നിര്‍വഹിച്ചു. 22 വര്‍ഷമായി ജില്ലയില്‍ സജീവമായി പ്രവര്‍ത്തിക്കുന്ന ജില്ലാ ജൂഡോ അസോസിയേഷന്‍ സംസ്ഥാന, ദേശീയ കായിക താരങ്ങളെ സംഭാവന ചെയ്തിട്ടുണ്ട്. കഴിഞ്ഞ ഒക്ടോബറില്‍ ഗുജറാത്തില്‍ വെച്ച് നടന്ന ദേശീയ ഗെയിംസില്‍ ജൂഡോയില്‍ കേരളത്തിന് വേണ്ടി സ്വര്‍ണ മെഡല്‍ നേടിയ എ ആര്‍ അര്‍ജുന്‍ വയനാടിന്റെ സംഭാവനയാണ്. ഇത് മൂന്നാം തവണയാണ് വയനാട് സംസ്ഥാന ജൂഡോ ചാമ്പ്യന്‍ഷിപ്പിന് വേദിയാവുന്നത്.

Leave a Reply

Your email address will not be published. Required fields are marked *