ജില്ലാ സീനിയര്‍ സിറ്റിസണ്‍സ് വെല്‍ഫെയര്‍ സഹകരണ സംഘം സമ്പൂര്‍ണ കമ്പ്യൂട്ടര്‍വത്ക്കരണവും സഹകരണ സേവനകേന്ദ്രം ഉദ്ഘാടനവും 19ന്

കല്‍പ്പറ്റ: വയനാട് ജില്ലാ സീനിയര്‍ സിറ്റിസണ്‍സ് വെല്‍ഫെയര്‍ സഹകരണ സംഘത്തിന്റെ 14ാം വാര്‍ഷികാഘോഷത്തോടനുബന്ധിച്ചുള്ള സമ്പൂര്‍ണ കമ്പ്യൂട്ടര്‍വത്ക്കരണവും സഹകരണ സേവനകേന്ദ്രം ഉദ്ഘാടനവും 19ന് നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. രാവിലെ 11.30ന് കല്‍പ്പറ്റ വ്യാപാര ഭവന്‍ ഹാളില്‍ നടക്കുന്ന ചടങ്ങില്‍ സമ്പൂര്‍ണ കമ്പ്യൂട്ടര്‍വത്ക്കരണ ഉദ്ഘാടനം അഡ്വ. ടി സിദ്ദിഖ് എം എല്‍ എയും സഹകരണ സേവനകേന്ദ്രം ഉദ്ഘാടനം സംസ്ഥാന സഹകരണ വികസന ക്ഷേമനിധി ബോര്‍ഡ് വൈസ് ചെയര്‍മാന്‍ സി കെ ശശീന്ദ്രനും നിര്‍വഹിക്കും. തുടര്‍ന്ന് നിത്യനിധി നിക്ഷേപം സ്വീകരിക്കല്‍, എസ് എസ് എല്‍ സി, പ്ലസ് ടു വിദ്യാര്‍ഥികളെ അനുമോദിക്കല്‍, മുതിര്‍ന്ന അംഗങ്ങളെ ആദരിക്കല്‍ എന്നീ ചടങ്ങുകളും നടക്കും. വാര്‍ത്താസമ്മേളനത്തില്‍ സംഘം പ്രസിഡന്റ് കെ കുഞ്ഞികൃഷ്ണന്‍, വൈസ് പ്രസിഡന്റ് എന്‍ മോഹന്‍ലാല്‍, ഡയറക്ടര്‍ കെ ശശീന്ദ്രന്‍ എന്നിവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *