വർണ്ണക്കാഴ്ചകൾ ഒരുക്കി സ്വാതന്ത്ര്യദിനാഘോഷം

കണിയാരം: വർണ്ണങ്ങളുടെ വിസ്മയ ദൃശ്യങ്ങൾ ഒരുക്കിയ കണിയാരം
ഫാ.ജികെഎം ഹയർ സെക്കണ്ടറി സ്കൂളിലെ സ്വാതന്ത്ര്യദിന പരിപാടികൾ ശ്രദ്ധേയമായി. എൻ സി.സി, എസ് പി സി, സ്കൗട്ട്, ഗൈഡ്സ്, ജെ ആർ സി എന്നിവയുടെ തൃത്വത്തിൽ സ്വാതന്ത്ര്യ ദിന പരേഡ് നടന്നു. തുടർന്ന് സ്കൂൾ പ്രിൻസിപ്പാൾ എൻ.പി മാർട്ടിൻ പതാക ഉയർത്തി. സ്കൂൾ മാനേജർ ഫാ.സോണി വാഴക്കാട് അധ്യക്ഷത വഹിച്ച പരിപാടിയിൽ മുനിസിപ്പൽ കൗൺസിലർ പി.വി ജോർജ് മുഖ്യ പ്രഭാഷണം നടത്തി. പി. ടി എ പ്രസിഡൻ്റ് ബിജു കെ.സി ,ഹെഡ്മിസ്ട്രസ് സിസ്റ്റർ മിനി അബ്രഹാം, സെറീന ലത്തീഫ് ,ബേബി ജോൺ,റോബി ടി.ജെ, റഫ്ന ഫാത്തിമ, വിൻസി വർഗീസ്, സ്റ്റിജി സ്കറിയ തുടങ്ങിയവർ സംസാരിച്ചു. സ്വാതന്ത്ര്യ സമര ചരിത്രം വിളിച്ചോതുന്ന നിശ്ചല ദൃശ്യങ്ങളും, ഡിസ്പ്ലേകളും സംഘടിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *