സ്വതന്ത്ര്യദിനം ആഘോഷിച്ചു

മാനന്തവാടി: വയനാട് ഗവ. മെഡിക്കൽ കോളേജിൽ സ്റ്റാഫ് കൗൺസിലിന്റെ നേതൃത്വത്തിൽ സ്വാതന്ത്ര്യദിനാഘോഷം നടത്തി. സൂപ്രണ്ട് ഡോ. വി.പി രാജേഷ് പതാക ഉയർത്തുകയും ഫ്ലാഗ് സല്യൂട്ട് നടത്തി സ്വാതന്ത്ര്യദിന സന്ദേശവും നൽകുകയും ചെയ്തു. ആർ.എം.ഒ ഡോ. അർജുൻ വി. ജോസ് പ്രതിജ്ഞ ചൊല്ലി കൊടുത്തു. സ്റ്റാഫ് കൗൺസിൽ ചെയർമാൻ ഡോ. കെ.വി രാജൻ, നേഴ്സിംഗ് സൂപ്രണ്ട് ബിനിമോൾ, നേഴ്സിങ് ഓഫീസർ എ.സി ശ്രീജ തുടങ്ങിയവർ സ്വാതന്ത്ര്യദിന സന്ദേശം നൽകി. സെക്യൂരിറ്റി ചീഫ് പി.വി ഷിബു, സ്റ്റാഫ് കൗൺസിൽ സെക്രട്ടറി ടിറ്റോ സേവ്യർ എന്നിവർ ആഘോഷ പരിപാടികൾക്ക് നേതൃത്വം നൽകി. ആശുപത്രിയിലെ വിവിധ വിഭാഗങ്ങളിലെ ജീവനക്കാർ ദേശഭക്തിഗാനാലാപനം നടത്തി. രോഗികൾക്കും കൂട്ടിരിപ്പുകാർക്കും പൊതുജനങ്ങൾക്കുമായി പായസവിതരണവും നടത്തി.

Leave a Reply

Your email address will not be published. Required fields are marked *