മക്കിയാട്: ജനാധിപത്യ മൂല്യങ്ങൾ സംരക്ഷിക്കാനും രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും കാത്തുസൂക്ഷിക്കുവാനും
നാം ഓരോരുത്തരും പ്രതിജ്ഞാബദ്ധരാണെന്ന്
വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി പറഞ്ഞു.
മക്കിയാട് ഹോളി ഫെയിസ് സ്കൂളിലെ
എഴുപത്തിയേഴാം സ്വാതന്ത്ര്യ ദിനാഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. റവ.ഫാ.വിൻസെന്റ് കൊരണ്ടിയാർകുന്നേൽ അധ്യക്ഷത വഹിച്ചു. മാനേജർ ഫാ. ബിജു മാത്യൂ, പ്രിൻസിപ്പൽ ഫാ. റോബിൻ സെബാസ്റ്റ്യൻ,ആമിന നൗറിൻ, തപിഷ് മാലിക്,ചാർളി ജോസ് തുടങ്ങിയവർ സംസാരിച്ചു.