വാളാട്:ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപിയിലേക്ക് പുതിയ അംഗങ്ങളെ ചേർക്കുന്നതിന് ബിജെപി പട്ടികവർഗ്ഗമോർച്ച സംസ്ഥാന മെമ്പർഷിപ്പ് ക്യാമ്പയിൻ ഉദ്ഘാടനം വയനാട് ജില്ലയിലെ മാനന്തവാടി പേരിയാ വില്ലേജിലെ പുന്നശ്ശേരി കോളനിയിൽ പട്ടികവർഗ്ഗമോർച്ച സംസ്ഥാന പ്രഭാരി വി വി രാജൻ ഉദ്ഘാടനം ചെയ്തു. ആദിവാസി വിഭാഗത്തിൽനിന്ന് യുവാക്കളടക്കം നിരവധിപേർ പാർട്ടിയുടെ പുതിയ മെമ്പർഷിപ്പ് സ്വീകരിച്ചു. ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി
ബിജെപിയുടെ ഏഴ് മോർച്ച ഘടകങ്ങൾ സംയുക്തമായി ഒരുമാസം നീണ്ടുനിൽക്കുന്ന മെമ്പർഷിപ്പ് ക്യാമ്പയിൻ ഇതോടെ തുടക്കമായി.
പട്ടികവർഗ്ഗ മോർച്ച ജില്ലാ പ്രസിഡണ്ട് ബാബു പടിഞ്ഞാറത്തറ, ബിജെപി മാനന്തവാടി മണ്ഡലം പ്രസിഡണ്ട് മഹേഷ് വാളാട്, മോർച്ച മണ്ഡലം പ്രസിഡണ്ട് കുഞ്ഞിരാമൻ കുണ്ടത്തിൽ, ബിജെപി വാളാട് മണ്ഡലം സെക്രട്ടറി അഭിലാഷ് എന്നിവർ പങ്കെടുത്തു.