പുതിയ സംരംഭങ്ങൾ തുടങ്ങുന്നവർക്ക് സുവർണ അവസരം; കൽപ്പറ്റയിൽ ശില്പശാല നാളെ

കൽപ്പറ്റ മുനിസിപ്പാലിറ്റിയിൽ 17-08-2023 തീയതി മുനിസിപ്പാലിറ്റി കൗൺസിൽ ഹാളിൽ വച്ച് ഉച്ചയ്ക്ക് 2 മണിക്ക് വ്യവസായ വകുപ്പും മറ്റ് ബന്ധപ്പെട്ട വകുപ്പുകളും സംയുക്തമായി ചേർന്ന് ശില്പശാല നടത്തുന്നു. പുതിയ കച്ചവടങ്ങൾ /സംരംഭങ്ങൾ തുടങ്ങുന്നവർക്ക് ഇതൊരു സുവർണ അവസരം ആണ്. പ്രമുഖ ബാങ്കുകൾ പങ്കെടുക്കുന്ന മേളയിൽ അപേക്ഷകർക്ക് നേരിട്ട് ബാങ്കുമായി ആശയവിനിമയം നടത്തുവാനും നേരിട്ട് അപേക്ഷ നൽകുവാനും ഉള്ള അവസരം ഉണ്ട്. ഉദ്ദ്യം /kswift അപേക്ഷകൾ നേരിട്ട് സ്വീകരിക്കുന്നു. പുതിയ ബാങ്ക് പാക്കേജ് / ഗവണ്മെന്റ് പദ്ധതി പ്രകാരം പലിശയിളവ് സബ്‌സിഡി ഈ മേളയിൽ കൂടി ലഭ്യമാകുന്നതാണ്. സംരംഭക ആശയമുള്ളവരെയും താല്പര്യമുള്ള എല്ലാവരെയും പ്രസ്തുത പരിപാടിയിലേക്ക് ക്ഷണിക്കുന്നു. രജിസ്റ്റർ ചെയ്യാൻ താഴെ പറയുന്ന നമ്പറിൽ വിളിക്കുക.

ജുബ്ന കെ (7902901071)

ധനുഷ വി എം (8086785343).

Leave a Reply

Your email address will not be published. Required fields are marked *