സ്വാതന്ത്യ ദിനം വിപുലമായി ആഘോഷിച്ചു

തിരുനെല്ലി: സ്വാതന്ത്യ ദിനാഘോഷം വിപുലമായി ആഘോഷിച്ച് തിരുനെല്ലി ഡി.സി.എം യു.പി സ്കൂൾ. സ്വാതന്ത്ര്യ സമര ഫാമിലി ക്വിസ്, മാസ് ഡ്രിൽ, മാർച്ച് പാസ്റ്റ്, കലാപരിപാടികൾ, വിവിധ മത്സരങ്ങളുടെ സമ്മാനദാനം, പായസ വിതരണം എന്നിവ സ്വാതന്ത്ര്യ ദിനാഘോഷത്തെ മനോഹരമാക്കി. ഹെഡ്മിസ്ട്രസ് സി.കെ.എം മേഴ്സി ദേശീയ പതാകയുയർത്തി. പി.ടി.എ പ്രസിഡന്റ് ദിനേഷ് കോട്ടിയൂർ, ബി.ആർ.സി പ്രതിനിധി അശ്വതി , സ്കൂൾ ലീഡർ ദിൽന സുരേഷ് എന്നിവർ ആശംസകൾ നേർന്നു. അധ്യാപകരും പി.ടി.എ അംഗങ്ങളും പരിപാടികൾക്ക് നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *