ഓണം പർച്ചേസ് കൂപ്പണുമായി വയനാട് ജില്ലാ പോലീസ് സഹകരണ സംഘം

കൽപ്പറ്റ: വയനാട് ജില്ലാ പോലീസ് സഹകരണ സംഘം ഓണത്തോടനുബന്ധിച്ച് സംഘത്തിലെ എ ക്ലാസ് അംഗങ്ങൾക്ക് ജില്ലയിലെ തെരഞ്ഞെടുത്ത വസ്ത്രാലയങ്ങളിൽ നിന്നും വിലക്കുറവിൽ വസ്ത്രങ്ങൾ വാങ്ങുന്നതിന് സൗകര്യം ഒരുക്കിയിരിക്കുന്നു. ഡിസ്കൗണ്ട് കൂപ്പൺ വിതരണ ഉദ്ഘാടനം ബഹു. വനംവകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ നിർവ്വഹിച്ചു. ജില്ലാ പോലീസ് മേധാവി പദം സിംഗ് ഐപിഎസ്,സംഘം പ്രസിഡൻ്റ് സണ്ണി ജോസഫ്, വൈ. പ്രസിഡന്റ്‌ കെ എം ശശിധരൻ, ഡയറക്ടർമാരായ പി സി സജീവ്, ശ്രീജിത്ത്‌ സി എസ്, സബിത വി എം, മോഹനൻ. എം എന്നിവർ സന്നിഹിതരായി.

Leave a Reply

Your email address will not be published. Required fields are marked *