കല്‍പ്പറ്റ: കേരളം ഭരിക്കുന്നത് പിടിച്ച് പറിക്കാരുടെ സര്‍ക്കാരാണെന്നും അതിന്റെ നേതാവാണ് സംസ്ഥാന മുഖ്യമന്ത്രിയെന്നും ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് എ എന്‍ രാധാകൃഷ്ണന്‍. നരേന്ദ്ര മോഡി സര്‍ക്കാറിന്റെ ഒന്‍പതാം വാര്‍ഷികത്തോടനുബന്ധിച്ച് ബി.ജെ.പി. നടത്തിയ വിശാല്‍ ജനസഭ മീനങ്ങാടിയില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചെറുപ്പക്കാരില്ലാത്ത നാടായി കേരളം മാറിക്കൊണ്ടിരിക്കുകയാണ്. വിദ്യാഭ്യാസമുള്ളവരെല്ലാം വിദേശ രാജ്യങ്ങളിലേക്ക് ചേക്കേറുന്നത് കമ്യൂണിസ്റ്റ് സര്‍ക്കാറിന്റെ തെറ്റായ നയങ്ങള്‍ കാരണമാണ്. ഉന്നത വിദ്യാഭ്യാസ മേഖലയില്‍ എസ് എഫ് ഐ ക്കാര്‍ക്ക് അഴിഞ്ഞാടാന്‍ അവസരമുണ്ടാക്കി കൊടുക്കുന്നത് ഉദ്യോഗസ്ഥന്‍മാരായ സി.പിഎം നേതാക്കളാണ്.
പാവപ്പെട്ടവര്‍ക്ക് വേണ്ടി നരേന്ദ്ര മോദി സര്‍ക്കാര്‍ നടപ്പിലാക്കുന്ന പദ്ധതികള്‍ കേരളത്തില്‍ അട്ടിമറിക്കുകയാണ് പിണറായി സര്‍ക്കാര്‍. ആയുഷ്മാന്‍ ഭാരത് പദ്ധതി കേരളത്തില്‍ പരാമാവധിനടത്താതിരിക്കാന്‍ ശ്രമിച്ചത് ഇതിന് ഉദാഹരണമാണ്. നരേന്ദ്ര മോദി സര്‍ക്കാര്‍ വിശാലവും ദീര്‍ഘ വീക്ഷണത്തോടെയും രാജ്യം ഭരിച്ചത് കൊണ്ടാണ് ലോക രാജ്യങ്ങള്‍ക്ക് മുന്‍പില്‍ ഇന്ന് തലയുയര്‍ത്തിപ്പിടിച്ച് നില്‍ക്കുന്നത്-എ.എന്‍ രാധാകൃഷ്ണന്‍ പറഞ്ഞു.
ജില്ലാ പ്രസിഡണ്ട് കെ.പി മധു അദ്ധ്യക്ഷനായിരുന്നു. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ സജി ശങ്കര്‍, കെ.സദാനന്ദന്‍ , പി.സി ഗോപിനാഥ്, എം.ശാന്തകുമാരി , ഉത്തര മേഖല ൈ വസ് പ്രസിഡണ്ട് പി.ജി ആനന്ദ് കുമാര്‍ജില്ലാ ജനറല്‍ സെക്രട്ടറിമാരായ കെ. ശ്രീനിവാസന്‍, പ്രശാന്ത് മലവയല്‍ , പുല്‍പ്പള്ളി മണ്ഡലം പ്രസിഡണ്ട് ദീപു പുത്തന്‍പുരയില്‍, ശരത് മാനന്തവാടി എന്നിവര്‍ പ്രസംഗിച്ചു.