ദേശിയ വർക്ക്‌ഷോപ്പ് നടത്തി

പുൽപ്പള്ളി: പഴശ്ശിരാജ കോളേജിലെ കോമേഴ്‌സ് വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ റിസർച്ച് മെത്തടോളജി ആൻഡ് ഡാറ്റാ സയൻസ് എന്ന വിഷയത്തിൽ ദേശിയ വർക്ക്‌ഷോപ്പ് നടത്തി. പരിപാടി കോളേജ് പ്രിൻസിപ്പൽ അബ്‌ദുൾ ബാരി കെ കെ ഉദ്ഘാടനം ചെയ്തു. കോളേജ് സി ഇ ഒ ഫാദർ വർഗീസ് കൊല്ലമാവുടി അധ്യക്ഷത വഹിച്ചു. കൊമേഴ്‌സ് വിഭാഗം മേധാവി വിമ്യ കെ പി ആമുഖ പ്രഭാഷണം നടത്തി.പോണ്ടിച്ചേരി യൂണിവേഴ്സിറ്റിയിലെ കോമേഴ്സ് വിഭാഗം പ്രൊഫസർ ഡോ.നിധീഷ്‌ കെ.ബി വിദ്യാർത്ഥികൾക്കായി ക്ലാസ് എടുത്തു.അധ്യാപകരായ ഡെവിനോ പീറ്റർ, അശ്വതി പി,സ്വരുൺ സെബാസ്റ്റ്യൻ, കോശി സി ജെ, രെഞ്ചു തോമസ് എന്നിവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *