പടിഞ്ഞാറത്തറയിൽ വിദേശമദ്യ വിൽപ്പക്കാരൻ അറസ്റ്റിൽ

കൽപ്പറ്റ: പടിഞ്ഞാറത്തറ ആലക്കണ്ടി ഭാഗത്ത് വെച്ച് വിദേശമദ്യം വിൽപ്പന നടത്തിയയാളെ അറസ്റ്റ് ചെയ്തു. പടിഞ്ഞാറത്തറ ആലക്കണ്ടി സ്വദേശി മീത്തൽമുടന്നയിൽ വീട്ടിൽ സുധീഷ്.വി.കെ (39) യാണ് അറസ്റ്റിലായത്. ഓണം സ്പെഷ്യൽ ഡ്രൈവിനോടനുബന്ധിച്ച് കൽപ്പറ്റ എക്സൈസ് റെയിഞ്ച്, കൽപ്പറ്റ എക്സൈസ് സർക്കിൾ, പടിഞ്ഞാറത്തറ പോലീസ് ടീമുകൾ സംയുക്തമായി നടത്തിയ റെയിഡിലാണ് ഇയാൾ പിടിയിലായത്. എക്സൈസ് ഇൻസ്പെക്ടർ പി. ബാബുരാജ്, പോലീസ് സബ്ബ് ഇൻസ്പെക്ടർ ഷറഫുദ്ധീൻ.കെ.എ എന്നിരുടെ നേതൃത്വത്തിൽ പ്രിവൻ്റീവ് ഓഫീസർമാരായ അജീഷ്.ടി.ബി, അബ്ദുൽസലീം.വി തുടങ്ങിയവരാണ് സംഘത്തിലുണ്ടായിരുന്നത്. 10 വർഷം വരെ കഠിനതടവ് ശിക്ഷയും ഒരു ലക്ഷം രൂപ വരെ പിഴയും ലഭിച്ചേക്കാവുന്ന കുറ്റമാണിത്. പ്രദേശത്തെ മദ്യവിൽപ്പന സംഘത്തിലെ മറ്റു കണ്ണികളെ കുറിച്ച് അന്വേഷണം പുരോഗമിച്ചു വരുന്നതായി എക്സൈസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *