ഹരിതകര്‍മ്മ സേനാംഗങ്ങളെ ആദരിച്ചു

തരിയോട്: മാലിന്യമുക്ത നവകേരളം ക്യാമ്പയിനിന്റെ ഭാഗമായി ശുചിത്വ മിഷന്റെ സഹകരണത്തോടെ തരിയോട് ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ‘ഹരിതകര്‍മ്മസേന ഉറ്റ ചങ്ങാതിമാര്‍’ പരിപാടി സംഘടിപ്പിച്ചു. തരിയോട് ഗ്രാമപഞ്ചായത്തിലെ ഹരിത കര്‍മ്മസേനാംഗങ്ങളെ ആദരിച്ചു. തരിയോട് ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഷമീം പാറക്കണ്ടി ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ വിജയന്‍ തോട്ടുങ്കല്‍ അധ്യക്ഷ വഹിച്ചു. മാലിന്യ സംസ്‌കരണ മേഖലയില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികളില്‍ അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി നടത്തിയത്. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ എ.എം ബെന്നി, വൈസ് പ്രിന്‍സിപ്പല്‍ ഉഷ കുനിയില്‍, സ്‌കൂള്‍ സീനിയര്‍ അസിസ്റ്റന്റ് മറിയം മഹമൂദ്, ഹരിത കര്‍മ്മ സേന അംഗങ്ങളായ ബീന ജോഷി, ഷീജ പ്ലാച്ചേരി തുടങ്ങിയവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *