മേപ്പാടിയില്‍ അഞ്ച് പൊതുമേഖലാ ബാങ്കുകളായി;പിഎന്‍ബി ശാഖയോടൊപ്പം എടിഎം കൗണ്ടറും തുടങ്ങി

മേപ്പാടി: പൊതു മേഖല ബാങ്കായ പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ മേപ്പാടി ശാഖ മെട്രോ ടവ്വറില്‍ തുറന്നു പ്രവര്‍ത്തനമാരംഭിച്ചു.

ചെന്നൈ സോണല്‍ മാനേജര്‍ ഭുവനേശ്വരി വെങ്കിട്ടരാമന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. എ.ടി.എം.കൗണ്ടര്‍ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഓമന രമേശും നിര്‍വ്വഹിച്ചു.


മേപ്പാടിയില്‍ പ്രവര്‍ത്തിക്കുന്ന അഞ്ചാമത്തെ പൊതു മേഖല ബാങ്കാണിത്. ഉദ്ഘാടനച്ചടങ്ങില്‍ കോഴിക്കോട് സര്‍ക്കിള്‍ മാനേജര്‍ എന്‍.രാമചന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ചു.ടി. റുബീഷ്, വിനോദ് കുമാര്‍, ലളിത് കുമാര്‍, കുരുവിള ജോസഫ്, അശ്വതി അശോക്, എന്നിവര്‍ സംസാരിച്ചു.ബ്രാഞ്ച് മാനേജര്‍ കെ.നിതിന്‍ കൃഷ്ണ സ്വാഗതവും എ.നിത്യ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *