ലോക ഫോട്ടോഗ്രാഫി ദിനവും സ്ഥാപക ജനറൽ സെക്രട്ടറി സാരംഗപാണി അനുസ്മരണവും നടത്തി

കൽപ്പറ്റ: ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ വയനാട് ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ലോക ഫോട്ടോഗ്രാഫി ദിനവും സ്ഥാപക ജനറൽ സെക്രട്ടറി സാരംഗപാണി അനുസ്മരണവും സീനിയർ ഫോട്ടോഗ്രാഫർ ന്മാരെ ആദരിക്കലും നടത്തി. രാവിലെ 9 മണി മുതൽ ജില്ലയിലെ ഫോട്ടോഗ്രാഫർ മാർ കൽ പറ്റ നഗരത്തിൽ ക്യാമറകളുമായി വിവിധ ഫോട്ടോകൾ പകർത്തി. 9 മണി മുതൽ 11 മണി വരെയായിരുന്നു മത്സര സമയം വനിതാ ഫോട്ടോഗ്രാഫർമാരടക്കം ക്യാമറകളുമായി രംഗത്ത് വന്നത് കൗതുകമായി. തുടർന്ന് കൽപ്പറ്റ കോ ഓപ്പറേറ്റീവ് ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ജില്ലാ പ്രസിഡണ്ട് വി.വി.രാജു അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി അനീഷ് നിയോ സ്വാഗതം ആശംസിച്ചു . എ.കെ.പി എ. സംസ്ഥാന സ്വാന്തനം ജനറൽ കൺവീനർ ജോയ് ഗ്രെയ്സ് ലോക ഫോട്ടോഗ്രാഫി ദിന പരിപാടി ഉൽഘാടനവും സ്ഥാപക ജനറൽ സെക്രട്ടറിയുടെ അനുസ്മരണ പ്രഭാഷണവും നടത്തി. ജില്ലയിലെ മുതിർന്ന ഫോട്ടോഗ്രാഫർമാരെ ജില്ലാ ട്രഷറർ എം.കെ. സോമസുന്ദരൻ ആദരിച്ചു. ജില്ലാ വൈസ് പ്രസിഡണ്ടുമാരായ ഭാസ്കരൻ രചന , ഷോബിൻ സി ജോണി, ജില്ലാ ജോയന്റ് സെക്രട്ടറി ബാലു ബത്തേരി , ബിനോജ് എം. മാത്യു, ദാസ് പുൽപള്ളി, ആർ.ജെ മാത്യു, ജാസ്മിൻ ബി ജോയ് എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. കൽപ്പറ്റ മേഖലാ സെക്രട്ടറി രഞ്ചിത്ത് ആർ നന്ദിയും പ്രകാശിപ്പിച്ചു

Leave a Reply

Your email address will not be published. Required fields are marked *