ബാവലിയിൽ കഞ്ചാവുകടത്തുന്നതിനിടെ യുവാവ് എക്‌സൈസ് പിടിയില്‍

ബാവലി: ബാവലി എക്‌സൈസ് ചെക്ക് പോസ്റ്റില്‍ അരക്കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ. മാനന്തവാടി കെല്ലൂര്‍ സ്വദേശി പറമ്പന്‍വീട്ടില്‍ അസീബ് (26) ആണ് പിടിയിലായത്. ഇയാളുടെ കൂടെയുണ്ടായിരുന്ന കാരക്കാമല പാലച്ചാല്‍ ആനാണ്ടി വീട്ടില്‍ നിബിന്‍ നിഹാദ് (26) വാഹന പരിശോധനക്കിടെ ഓടി രക്ഷപ്പെട്ടു. ഇയ്യാളെ പിടികൂടാനുള്ള നടപടി സ്വീകരിച്ചു വരുന്നതായി എക്‌സൈസ് അധികൃതര്‍ പറഞ്ഞു. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ജിജില്‍ കുമാറും സംഘവും നടത്തിയ പരിശോധനയിലാണ് പ്രതിയെ പിടികൂടിയത്. കഞ്ചാവ്  കടത്താനുപയോഗിച്ച കെ എല്‍ 72 എ 3064 നമ്പര്‍ ബൈക്കും കസ്റ്റഡിയിലെടുത്തു. വാഹന പരിശോധനയില്‍ സിവില്‍ ഓഫീസര്‍മാരായ വി കെ സുരേഷ്, അര്‍ജുന്‍.എം എന്നിവർ പങ്കെടുത്തു

Leave a Reply

Your email address will not be published. Required fields are marked *