മലപ്പുറം തുവ്വൂരില്‍ വീട്ടുവളപ്പില്‍ കണ്ടെത്തിയ മൃതദേഹം ഇന്ന് പുറത്തെടുക്കും; വീട്ടുടമ കസ്റ്റഡിയില്‍

മലപ്പുറം: മലപ്പുറം തുവ്വൂരില്‍ വീട്ടുവളപ്പില്‍ കണ്ടെത്തിയ മൃതദേഹം ഇന്ന് പുറത്തെടുക്കും. ഫോറൻസിക് വിഭാഗം ഇതിനായി സ്ഥലത്തെത്തും. തുവ്വൂര്‍ പഞ്ചായത്ത് ഓഫീസിന് സമീപം റെയില്‍വേ പാളത്തിന് അടുത്തുള്ള വിഷ്ണു എന്ന യുവാവിന്‍റെ വീട്ടുവളപ്പിലാണ് മൃതദേഹം കണ്ടത്. തുവ്വൂര്‍ കൃഷിഭവനില്‍ ജോലി ചെയ്തിരുന്ന സുജിത എന്ന യുവതിയെ ഈ മാസം 11 മുതല്‍ കാണാനില്ലായിരുന്നു. ഇവരുടെ മൃതദേഹമാണ് ഇന്നലെ കണ്ടെത്തിയതെന്നാണ് സൂചന. വിഷ്ണുവിനെ കസ്റ്റഡിയിലെടുത്ത് നടത്തിയ ചോദ്യം ചെയ്യലിലാണ് വീട്ടുവളപ്പില്‍ മൃതദേഹം കുഴിച്ചിട്ട കാര്യം പൊലീസിനോട് പറഞ്ഞത്. മൃതദേഹം സുജിതയുടേതാണോയെന്ന് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *