റിയാദ് :ജോലി ചെയ്യുന്നതിനിടയില്‍ മതില് ഇടിഞ്ഞ് തിരുവനന്തപുരം സ്വദേശി ഷംസന്നൂര്‍ (57) മരിച്ചു. വര്‍ക്കല അയിരൂര്‍ പള്ളിക്കിഴക്കേതില്‍ പരേതരായ മുഹമ്മദ് റഷീദ് – സുഹറാബീവി ദമ്ബതികളുടെ മകനാണ്.ഭാര്യ റഷീദ. പതിനഞ്ച് വര്‍ഷമായി റിയാദിലെ മുര്‍സലാത്തില്‍ നിര്‍മ്മാണ മേഖലയില്‍ ജോലി ചെയ്ത് വരികയായിരുന്നു.മതില് പൊളിക്കുന്നതിനിടെ ഒരുഭാഗം അടര്‍ന്നു വീഴുകയും രക്ഷപെടാനുള്ള ശ്രമത്തിനിടയില്‍ മറ്റൊരു മതിലില്‍ ഇടിച്ചു വീഴുകയായിരുന്നു. ഷംസന്നൂറിനെ കൂടെയുള്ളവര്‍ തൊട്ടടുത്ത ക്ലിനിക്കിലും തുടര്‍ന്ന് അല്‍ ഒബൈദ് ആശുപത്രിയിലും എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. അധികം വൈകാതെ മരണം സംഭവിക്കുകയുമായിരുന്നു.മൃതദേഹം റിയാദില്‍ തന്നെ സംസ്കരിക്കും. കേളി കലാസാംസ്കാരിക വേദി കേന്ദ്ര ജീവകാരുണ്യ വിഭാഗം അതിനായുള്ള ശ്രമം നടത്തുന്നു.