തലപ്പുഴ വാഹനാപകടം; സംസ്‌കാര ചടങ്ങുകള്‍ നാളെ

തലപ്പുഴ: തലപ്പുഴ കണ്ണോത്തുമലയില്‍ വാഹനാപകടത്തില്‍ മരിച്ചവരുടെ മൃതദേഹങ്ങള്‍ നാളെ (ആഗസ്റ്റ് 26)  പോസ്റ്റുമോര്‍ട്ടം ചെയ്യും. മാനന്തവാടി മെഡിക്കല്‍ കോളേജില്‍ വെച്ച് പ്രത്യേക സംഘങ്ങളായി തിരിഞ്ഞാണ് പോസ്റ്റുമോര്‍ട്ട നടപടികള്‍ പൂര്‍ത്തിയാക്കുക. തുടര്‍ന്ന് മക്കിമല സ്‌കൂളില്‍ മൃതദേഹങ്ങള്‍  പൊതുദര്‍ശനത്തിന് വെച്ച ശേഷം സംസ്‌കാര ചടങ്ങുകള്‍ നടക്കും. പരേതരോടുള്ള ആദര സൂചകമായി സംസ്‌കാര ചടങ്ങുകള്‍ പൂര്‍ത്തിയാകും വരെ മാനന്തവാടി താലൂക്കില്‍ നാളെ ഓണാഘോഷങ്ങളും ഔദ്യോഗിക പരിപാടികളും മാറ്റി വെച്ച് ദു:ഖാചരണം നടത്തും.

Leave a Reply

Your email address will not be published. Required fields are marked *