നോർത്തേൺ സർക്കിൾ ഫോറസ്റ്റ് സ്പോർട്സ്‌ മീറ്റ്; സൗത്ത് വയനാട് ഡിവിഷൻ ചാമ്പ്യന്മാർ

കോഴിക്കോട് മെഡിക്കൽ കോളേജ് ഗ്രൗണ്ടിൽ വച്ച് നടന്ന നോർതേൺ സർക്കിൾ ഫോറസ്റ്റ് സ്പോർട്സ് മീറ്റിൽ 182 പോയിൻറ് നേടി സൗത്ത് വയനാട് ഡിവിഷൻ ചാമ്പ്യന്മാരായി.

163 പോയിൻറ് നേടി ആതിഥേയരായ കോഴിക്കോട് ഡിവിഷൻ റണ്ണറപ്പായി. കാസർഗോഡ്, കണ്ണൂർ, നോർത്ത് വയനാട്, സൗത്ത് വയനാട്, വയനാട് വൈൽഡ് ലൈഫ്, കോഴിക്കോട് എന്നീ ആറ് ഡിവിഷനുകളിൽ നിന്നായി 500 ഓളം അത്ലെറ്റുകൾ മത്സരത്തിൽ പങ്കെടുത്തു. വിജയികൾക്കുള്ള ട്രോഫി നോർത്തേൺ സർക്കിൾ ചീഫ്‌ ഫോറെസ്റ്റ് കൺസർവേറ്റർ ദീപ കെ. എസ്‌ ഐഎഫ്‌എസിൽ നിന്നും സൗത്ത് വയനാട്‌ ഡിഎഫ്‌ഒ ഷജ്ന കരീം ഏറ്റുവാങ്ങി.

Leave a Reply

Your email address will not be published. Required fields are marked *