കഞ്ചാവുമായി യുവാക്കൾ പിടിയിൽ

കൽപ്പറ്റ: മുട്ടിൽ സൗത്ത് വില്ലേജിൽ കുട്ടമംഗലം എടത്തറവയൽ ഭാഗത്ത് ഹുസൈൻ കെ.സി എന്നയാളുടെ ഷെഡിൽ 500 ഗ്രാം കഞ്ചാവ് ചില്ലറ വിൽപ്പന നടത്തുന്നതിനായി ചെറിയ പോളിത്തീൻകവറുകളിലാക്കുന്നതിനിടയിൽ നാല് യുവാക്കൾ എക്സൈസിന്റെ പിടിയിലായി. മാണ്ടാട് കോറോത്ത് ചാലിൽ ഉസൈൻ കെ.സി, (30), കുട്ടമംഗലം ഒതുവ പറമ്പിൽ ഇർഷാദ് ഖാൻ (22), കുട്ടമംഗലം പുത്തൻപുരക്കൽ ജംഷീർ പി പി ,(26), കുട്ടമംഗലം പാറക്കാട് സഞ്ജിത് സമാന്‍ പി (22) എന്നിവരെയാണ് കൽപ്പറ്റ എക്സൈസ് റെയിഞ്ച് ഇൻസ്പെക്ടർ പി.ബാബു രാജും സംഘവും അറസ്റ്റ് ചെയ്തത്.പാർട്ടിയിൽ പ്രിവന്റീവ് ഓഫീസർ അജീഷ് ടി.ബി ,സിവിൽ എക്സൈസ് ഓഫീസർ മാരായ റഷീദ് കെ , സുധീഷ് കെ കെ ,സുദീപ് ജയ്മോൻ, ഡ്രൈവർ അബ്ദുറഹിമാൻ എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *