‘അമ്മമാരോടൊപ്പം’ ഓണപരിപാടി സംഘടിപ്പിച്ചു

പനമരം: ചേതന ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ അമ്മമാരോടൊപ്പം എന്ന പേരിൽ നവജ്യോതി ഓൾഡ് ഏജ് ഹോമിലെ അന്തേവാസികളുടെ കൂടെ ലൈബ്രറി പ്രവർത്തകർ
ഓണം ആഘോഷിച്ചു. വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു.
ലൈബ്രറി പ്രസിഡന്റ്‌പി.മധു അധ്യക്ഷത വഹിച്ചു. കെ.സി ജബ്ബാർ, എം.എ ചാക്കോ, ജംഷീർ തെക്കേടത്ത്,സാനിഷ്, ശ്രീധരൻ ടി.സി,സിസ്റ്റർ ജെയ്സി റോസ്,പി കെ വിജയൻ, സിൽവി മധു തുടങ്ങിയവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *