ശ്രീനാരായണ ഗുരുജയന്തി ആഘോഷം ഓഗസ്റ്റ് 31 ന്

പുൽപ്പള്ളി: 1305 നമ്പർ സെന്റർ പുൽപ്പള്ളി എസ്എൻഡിപി ശാഖാ യോഗത്തിന്റെ ആഭിമുഖ്യത്തിൽ ഓഗസ്റ്റ് 31 വ്യാഴാഴ്ച പുൽപ്പള്ളി ശ്രീനാരായണ ബാലവിഹാർ ഓഡിറ്റോറിയത്തിൽ വച്ച് 169മത് ശ്രീനാരായണ ഗുരുദേവ ജയന്തി സമുചിതമായി ആഘോഷിക്കും.
ഐ സി ബാലകൃഷ്ണൻ എംഎൽഎ ജയന്തി ആഘോഷം ഉദ്ഘാടനം ചെയ്യും.
ശാഖ കുടുംബങ്ങളിലെ മുതിർന്ന അംഗങ്ങളെ ചടങ്ങിൽ ഐ സി ബാലകൃഷ്ണൻ എംഎൽഎ ആദരിക്കും. സമൂഹ പ്രാർത്ഥന ജയന്തി സമ്മേളനം ഘോഷയാത്ര ചതയ ദിനസദ്യ എന്നിവ ഇതോടനുബന്ധിച്ച് നടക്കുമെന്ന് ഭാരവാഹികളായ പ്രസിഡന്റ് പി എൻ ശിവൻ വൈസ് പ്രസിഡണ്ട് കെ ആർ ജയരാജ് യൂണിയൻ കമ്മിറ്റി അംഗം എം ആർ അജികുമാർ മനോജ് ഇല്ലിക്കൽ എന്നിവർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *