ഓസാനം ഭവനില്‍ ഓണം ആഘോഷിച്ച് ഐ.സി. ബാലകൃഷ്ണന്‍ എംഎല്‍എ

നടവയല്‍: ഓസാനം ഭവനില്‍ ഓണം കുടുംബ സമേതം ആഘോഷിച്ച് ഐ.സി. ബാലകൃഷ്ണന്‍ എംഎല്‍എ. പൂക്കളം ഇട്ടും ഓണസദ്യ ഒരുക്കിയും അഗതികളോടൊപ്പം ഉണ്ടും കലാപരിപാടികള്‍ ആസ്വദിച്ചും വണത്തെ ഓണം എംഎല്‍എ അവിസ്മരണീയമാക്കി. സദ്ഗമയ രാജീവ്ഗാന്ധി സെന്റര്‍ ഫോര്‍ സോഷ്യല്‍ സര്‍വീസ് സൊസൈറ്റിയുടെ നേതൃത്വത്തിലായിരുന്നു ഓസാനം ഭവനില്‍ ഓണാഘോഷം. എംഎല്‍എയുടെ നേതൃത്വത്തില്‍ രൂപീകരിച്ച സൊസൈറ്റി ജീവനകാരുണ്യ രംഗത്തടക്കം ശ്രദ്ധേയമായ പ്രവര്‍ത്തനം നടത്തിവരികയാണ്.
ഓണാഘാഷം ഉദ്ഘാടനം എംഎല്‍എ നിര്‍വഹിച്ചു. പൂതാടി പഞ്ചായത്ത് പ്രസിഡന്റ് മിനി പ്രകാശ് അധ്യക്ഷത വഹിച്ചു. നടവയല്‍ ഹോളിക്രോസ് മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ പള്ളി വികാരി ആര്‍ച്ച് പ്രീസ്റ്റ് ഫാ.ഗര്‍വാസിസ് മറ്റം സന്ദേശം നല്‍കി. നെന്‍മേനി പഞ്ചായത്ത് പ്രസിഡന്റ് ഷീല പുഞ്ചവയല്‍ പ്രസംഗിച്ചു.
സൊസൈറ്റി ട്രഷറര്‍ കെ.ടി. കുര്യാക്കോസ് സ്വാഗതവും ഓസാനം ഭവന്‍ ചെയര്‍മാന്‍ ബാബു നമ്പുടാകം നന്ദിയും പറഞ്ഞു. സൊസൈറ്റി സെക്രട്ടറി മനോജ് ചന്ദനക്കാവില്‍, ജോയിന്റ് സെക്രട്ടറി ജയ ുരളി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Leave a Reply

Your email address will not be published. Required fields are marked *