മാനന്തവാടി പ്രസ്സ് ക്ലബ് ഓണാഘോഷ പരിപാടിക്കായി സ്വരൂപിച്ച തുക മക്കിമലയില്‍ വാഹനാപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് നല്‍കി

മാനന്തവാടി: മാനന്തവാടി പ്രസ്സ് ക്ലബ്
ഓണാഘോഷ പരിപാടിക്കായി സ്വരൂപിച്ച തുക മക്കിമലയിൽ കഴിഞ്ഞ ദിവസം വാഹനാപകടത്തിൽ മരിച്ച കുടുംബങ്ങൾക്ക് പരിക്കേറ്റ കുടുംബങ്ങൾക്കും നൽകി
ഓണ ദിനത്തിൽ മക്കി മലയിൽ ഏത്തിയാണ് തുക കൈമാറിയത്. മാനന്തവാടി പ്രസ് ക്ലബ് മക്കിമല വാഹന അപകടത്തിന്റെ പശ്ചാത്തലത്തിൽ ഇരുപത്തിയാറാം തീയതി ശനിയാഴ്ച നടത്താനിരുന്ന ജില്ലാതല പൂക്കള മത്സരവും ഓണസദ്യയും മാറ്റിവച്ചിരുന്നു. ഇതിലേക്കായി സ്വരൂപിച്ചി തൂകയാണ് കണ്ണോത്ത്മലയിൽ ജീപ്പ് മറിഞ്ഞ് മരിച്ച 9 കുടുംബങ്ങൾക്കും പരിേക്കേറ്റ 5 കുടുംബങ്ങൾക്കുമായി
കൈമാറിയത് . മക്കിമലയോടുള്ള കരുതലിന്റെ ഭാഗമായാണ് തുക കൈമാറിയത് വരുന്ന ദിവസങ്ങളിലും ഇവർക്ക് ആവശ്യമായ സഹായങ്ങൾ ചെയ്തു നൽകുമെന്ന് പ്രസ് ക്ലബ് അറിയിച്ചു. ചടങ്ങിൽപ്രസിഡൻറ് അരുൺ വിൻസെന്റ് അധ്യക്ഷത വഹിച്ചു.
മാനന്തവാടി എംഎൽഎ ഒ ആർ കേളു . ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ജസ്റ്റിൻ ബേബി . ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എൽസി ജോയി വാർഡ് മെമ്പർ ജോസ് പാറക്കൽ എന്നിഎന്നിവരുടെ സാന്നിധ്യത്തിൽ തുക കൈമാറിയത് ചടങ്ങിൽ സെക്രട്ടറി സുരേഷ് തലപ്പുഴ .അശോകൻ ഒഴകോടി ജസ്റ്റിൻ ചെഞ്ചട്ടയിൽ .മാനന്തവാടി അർബ്ബൻ ബാങ്ക് പ്രസിഡണ്ട് കെ. എം വർക്കി മാസ്റ്റർ എന്നിവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *