പ്ലസ് വണ്‍; ആദ്യ അലോട്ട്മെന്‍റില്‍ 2,15,770 പേര്‍

തിരുവനന്തപുരം: പ്ലസ് വണ്‍ ഒന്നാം അലോട്ട്മെന്‍റില്‍ പ്രവേശനം നേടിയത് 2,15,770 പേര്‍. ഇതില്‍ 1,21,049 സ്ഥിരം പ്രവേശനവും 94,721 പേര്‍ താല്‍ക്കാലിക പ്രവേശനവുമാണ് നേടിയത്. അലോട്ട്മെന്‍റ് ലഭിച്ചിട്ടും 23,740 പേര്‍ പ്രവേശനം നേടിയില്ല. സ്പോര്‍ട്സ് ക്വോട്ടയില്‍ അലോട്ട്മെന്‍റ് ലഭിച്ച 4827 പേരില്‍ 2351 പേര്‍ സ്ഥിരം പ്രവേശനവും 1420 താല്‍ക്കാലിക പ്രവേശനവും നേടി.

1051 പേര്‍ അലോട്ട്മെന്‍റ് ലഭിച്ചിട്ടും പ്രവേശനം നേടിയില്ല. മെറിറ്റ് ക്വോട്ടയില്‍ അലോട്ട്മെന്‍റ് ലഭിച്ചിട്ടും പ്രവേശനം നേടാത്ത 23,740 സീറ്റുകളിലേക്കുള്ള അലോട്ട്മെന്‍റ് 26ന് പ്രസിദ്ധീകരിക്കുന്ന രണ്ടാംഘട്ടത്തില്‍ ഉള്‍പ്പെടുത്തും. തെറ്റായ വിവരങ്ങള്‍ സമര്‍പ്പിച്ചതിന്‍റെ അടിസ്ഥാനത്തില്‍ ലഭിച്ച അലോട്ട്മെന്‍റുകള്‍ക്ക് പ്രവേശനം നിഷേധിച്ചിട്ടുണ്ട്. ഇവ ഉള്‍പ്പെടെയുള്ള സീറ്റുകളാണ് ഒഴിവുള്ള 23,740 സീറ്റുകള്‍.

ഒന്നാം അലോട്ട്മെന്‍റ് പ്രസിദ്ധീകരിച്ചപ്പോള്‍ ഒഴിവുള്ള 62,305 സംവരണ സീറ്റുകള്‍ ജൂലൈ ഒന്നിന് നടത്തുന്ന മൂന്നാം അലോട്ട്മെന്‍റില്‍ മെറിറ്റ് സീറ്റുകളാക്കി മാറ്റിനികത്തും.

Leave a Reply

Your email address will not be published. Required fields are marked *