കുടിച്ച്‌ ‘ഓണം’; ഉത്രാട ദിനത്തില്‍ റെക്കോര്‍ഡ് മദ്യവില്‍പന

തിരുവനന്തപുരം: ഉത്രാട ദിനത്തില്‍ റെക്കോര്‍ഡ് മദ്യവില്‍പന. എട്ട് ദിവസം കൊണ്ട് 665 കോടി രൂപയുടെ മദ്യമാണ് വിറ്റത്. 21.8.23 മുതല്‍ ഉത്രാടം 28.8.23 വരെയുള്ള ഓണക്കാലത്തെ മൊത്തം വില്‍പ്പനയുടെ കണക്കാണിത്. 41കോടി രൂപയുടെ അധിക വില്‍പനയാണ് ഉണ്ടായത്. കഴിഞ്ഞ വര്‍ഷം 31.8.22 മുതല്‍ 7.9.22 വരെ 624 കോടി രൂപയുടെ മദ്യമാണ് വിറ്റിരുന്നത്. കഴിഞ്ഞ വര്‍ഷം 9.9.22 വരെയുള്ള മൊത്തം ഓണക്കാലത്തെ വില്‍പ്പന 700.6 കോടിയായിരുന്നു. ഈ വര്‍ഷം 30.8.23 വരെ 770 കോടിയാണ് പ്രതീക്ഷിക്കുന്നത്. ഉത്രാടം വില്‍പ്പന കടകളില്‍ നിന്ന് 116.19 കോടി രൂപയാണ്. കഴിഞ്ഞ വര്‍ഷം ഇത് 112.07 കോടിയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *