കണ്ണോത്തുമല ദുരന്തം: കുടുംബങ്ങള്‍ക്ക് സഹായ ഹസ്തവുമായി ജുനൈദ് കൈപ്പാണി

മാനന്തവാടി: കണ്ണോത്തുമലയിൽ
കഴിഞ്ഞ ദിവസം വാഹനാപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്കും പരിക്കേറ്റ കുടുംബങ്ങള്‍ക്കും വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണിയുടെ നേതൃത്വത്തിൽ സമാശ്വാസ കിറ്റുകൾ വിതരണം ചെയ്തു. മക്കിമലയില്‍ അപകടം നടന്ന വീടുകളിൽ നേരിട്ട് സന്ദർശനം നടത്തിയാണ് സഹായ ഹസ്തം കൈമാറിയത്.
നിശ്ചിത മാസത്തേക്ക് ആവശ്യമായ പലവ്യഞ്ജന കിറ്റും പാദരക്ഷയടക്കമുള്ള സ്റ്റേഷനറി സാദനങ്ങളും വിദ്യാർത്ഥികൾകൾക്ക് ആവശ്യമായ പഠന സാമഗ്രികളും നൽകി.
മരണപ്പെട്ടവരുടെ
വിദ്യാർത്ഥികളുടെ ഉപരി പഠന സംബന്ധമായ കാര്യങ്ങളിലും ആവശ്യമായ ഇടപെടലുകൾ നടത്തുവാനും വേണ്ട കര്യങ്ങൾ ചെയ്യുവാനും ശ്രമിക്കുമെന്നും ജുനൈദ് കൈപ്പാണി കുടുംബാംഗങ്ങളെ അറിയിച്ചു. ദുരന്തമുഖങ്ങളിലും കഷ്ടപെടുന്നവർക്കിടയിലും മാതൃക ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന ജുനൈദ് കൈപ്പാണിയുടെ ഇടപെടൽ ഇതിനകം ശ്രദ്ധേയമാണ്.അഭ്യൂദയകാംക്ഷികളിൽ നിന്നും സഹൃദയരായ ആളുകളുടെ പക്കൽ നിന്നും സഹായങ്ങൾ ഏകോപിപ്പിച്ച് നടത്തുന്ന ജുനൈദിന്റെ വേറിട്ട റിലീഫ് പ്രവർത്തനങ്ങൾ ജനപ്രതിനിധികൾക്കും പൊതുപ്രവർത്തകർക്കും മാതൃകയാവുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *