ബത്തേരി: ഒരാഴ്ചയോളമായി വളർത്തുമൃഗങ്ങളെ കൊല്ലുന്ന കടുവയെ പിടിക്കാൻ വനംവകുപ്പ് മൂലങ്കാവ് എർളോട്ടുകുന്നിൽ കൂട് സ്ഥാപിച്ചു. എർളോട്ടുകുന്നിൽ കോഴിഫാമിന്റെ പരിസരത്തെ റബ്ബർ തോട്ടത്തിലാണ് ഇന്നലെ രാത്രിയിൽ കുടുവെച്ചത്. ഇന്നലെ രാത്രിയിലും പശുവിനെ ആക്രമിച്ച കടുവ പ്രദേശത്ത് വലിയ ഭീതിവിതയ്ക്കുകയാണ്. വനപാലകസംഘം പ്രദേശത്ത് തിരച്ചിൽ നടത്തുന്നു. ഒരാഴ്ചയ്ക്കുളളിൽ ഒരു മുരിക്കിടാവിനെയും വളർത്തുനായയെയും കൊന്ന കടുവ പ്രദേശത്തുതന്നെയുണ്ടെന്നാണ് നിഗമനം.