അപകടത്തില്‍ പരിക്കേറ്റ് ചികില്‍സയിലായിരുന്ന യുവാവ് മരിച്ചു

അമ്പലവയൽ: അമ്പലവയലിൽ വെച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റ് ചികില്‍സയിലായിരുന്ന യുവാവ് മരിച്ചു. കാക്കവയല്‍ പക്യാനിക്കുന്ന് അഗാസിയ ഓട്ടോ ഡ്രൈവര്‍ എടക്കാട്ട് രാജു ജോര്‍ജിന്റെ മകന്‍ ഷിജിന്‍ രാജ് (21) ആണ് മരിച്ചത്. കഴിഞ്ഞ തിങ്കളാഴ്ച അമ്പലവയലില്‍ വെച്ച് ഷിജിന്‍ രാജ് സഞ്ചരിച്ച ബൈക്ക് കാറുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഷിജിന്‍ രാജിന് ഗുരുതരമായി പരിക്കേറ്റിരുന്നു. മേപ്പാടിയിലെ സ്വകാര്യ മെഡിക്കല്‍ കോളേജിലും പിന്നീട് കോഴിക്കോട് സ്വകാര്യ ഹോസ്പിറ്റലിലും തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് ഹോസ്പിറ്റലിലുമായി ചികില്‍സയിലായിരുന്നു. ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോടെയാണ് മരണപ്പെട്ടത്. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം തെനേരി ഫാത്തിമാ മാതാ ചര്‍ച്ച് സെമിത്തേരിയില്‍ സംസ്‌കരിക്കും.

Leave a Reply

Your email address will not be published. Required fields are marked *