വയനാട് ചുരത്തില്‍ വാഹനങ്ങള്‍ ഒന്നിന് പുറകെ മറ്റൊന്നായി കൂട്ടിയിടിച്ച് അപകടമുണ്ടായതിനെ തുടര്‍ന്ന് ഗതാഗത തടസം. ഇന്ന് രാവിലെ വയനാട് ചുരം എട്ടാം വളവിന് സമീപമാണ് വാഹനങ്ങള്‍ തമ്മില്‍ കൂട്ടിയിടിച്ചത്.
കെഎസ്ആര്‍ടിസിയുടെ പിറകില്‍ കാറടിച്ചതോടെ പിക്കപ്പ് വാനും ഇടിക്കുകയായിരുന്നു. വാഹനങ്ങള്‍ ഇടിക്കുന്നത് കണ്ട് വെട്ടിച്ചലോറി നിയന്ത്രണം വിട്ട് ഓവുചാലിലേക്ക് വീണു. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. ട്രാഫിക് പോലീസും വയനാട് ചുരം സംരക്ഷണ സമിതി പ്രവര്‍ത്തകരും സ്ഥലത്തെ ഗതാഗതം പുനസ്ഥാപിക്കാനുള്ള ശ്രമം ആരംഭിച്ചു. വാഹനങ്ങള്‍ വണ്‍വെയായി കടന്നു പോകുന്നുണ്ട്.