കാട്ടിക്കുളം: വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരുന്ന വയോധിക മരിച്ചു. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന തിരുനെല്ലി ബേഗൂർ കോളനിയിലെ ദേവി (86) ആണ് മരിച്ചത്. കഴിഞ്ഞ 28-ന് ബേഗൂരിൽ ഓട്ടോറിക്ഷയും കാറും കൂട്ടിയിടിച്ചായിരുന്നു അപകടം. റേഷൻ കടയിൽ പോയി തിരികെ വീട്ടിലേക്ക് ഓട്ടോയിൽ മടങ്ങുകയായിരുന്നു ദേവി. ഉടൻ മാനന്തവാടിയിലെ വയനാട് ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലും തുടർന്ന് കോഴിക്കോട് ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും തിങ്കളാഴ്ച ഉച്ചയോടെ മരിച്ചു. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി. മക്കൾ :രാജു, ചന്ദ്രൻ, ബാബു, ബിന്ദു. മരുമക്കൾ: ജയ,രഘു.