വൈത്തിരിയിൽ ഓടിക്കൊണ്ടിരുന്ന കാർ കത്തി നശിച്ചു

വയനാട് വൈത്തിരിയിൽ ഓടിക്കൊണ്ടിരുന്ന കാർ കത്തി നശിച്ചു. പഴയ വൈത്തിരി സ്വദേശി ജോബി ആൻ്റണിയുടെ ഡസ്റ്റർ കാറാണ് കത്തിയത്. കോഴിക്കോട് നിന്ന് വയനാട്ടിലേക്ക് വരുന്നതിനിടെ വാഹനത്തിൻ്റെ ബോണറ്റിൽ നിന്ന് പുക ഉയരുന്നത് കണ്ട് വാഹനം നിർത്തി പുറത്തിറങ്ങിയ ഉടനെ തീ പടരുകയായിരുന്നു. കൽപ്പറ്റ ഫയർഫോഴ്സ് എത്തി ആണ് തീ അണച്ചത്. വൈത്തിരി തളിമലയിൽ രാത്രി 8.45 ഓടെയാണ് അപകടം. കാർ പൂർണമായി കത്തിനശിച്ചു. ആളപായമില്ല

Leave a Reply

Your email address will not be published. Required fields are marked *