നെടുമങ്ങാട്: പൂക്കോട് വെറ്ററിനറി സര്‍വ്വകലാശാല കാമ്പസിനകത്തുണ്ടായ വാഹനാപകടത്തില്‍ ഇന്നലെ മരിച്ച സര്‍വകലാശാല പോസ്റ്റ് ഗ്രാജുവേറ്റ് വിദ്യാര്‍ത്ഥിയുടെ മാതാവ് മനോവിഷമം മൂലം കിണറ്റില്‍ ചാടി ആത്മഹത്യ ചെയ്തു. നെടുമങ്ങാട് മുള്ളൂര്‍ക്കോണം ‘അറഫ’യില്‍ സുലൈമാന്റെ ഭാര്യ ഷീജ ബീഗമാണ് കിണറ്റില്‍ ചാടി ആത്മഹത്യ ചെയ്തത്. ഇവരുടെ മകന്‍ സജിന്‍ മുഹമ്മദ് (28) ഇന്നലെ ഉച്ചക്ക് രണ്ട് മണിയോടെ ബൈക്കപകടത്തില്‍ മരണമടഞ്ഞിരുന്നു. തുടര്‍ന്ന് സജിന്റെ പിതാവും ബന്ധുക്കളും പൂക്കോട് എത്തിയിരുന്നു. ഇന്ന് പുലര്‍ച്ചെയാണ് ഷീജ ബീഗം കിണറ്റില്‍ ചാടി ആത്മഹത്യ ചെയ്തത്. മരിച്ച ഷീജ ബീഗം നെടുമങ്ങാട് മുള്ളൂര്‍ക്കോണം ഗവ. എല്‍.പി.സ്‌കൂള്‍ അധ്യാപികയാണ്