യുവതിക്ക് മന്ത്രവാദ പീഡനം;ഭര്‍തൃവീട്ടിലേക്കുള്ള ഡിവൈഎഫ്‌ഐ മാര്‍ച്ച് പോലിസ് തടഞ്ഞു

വാളാട് സ്വദേശിനിയായ യുവതി ഭര്‍തൃവീട്ടില്‍ മന്ത്രവാദ പീഢനത്തിനിരയായ സംഭവത്തില്‍ ഡി വൈ എഫ് ഐ പ്രതിഷേധ മാര്‍ച്ച് നടത്തി. ഡി വൈ എഫ് ഐ ജില്ലാ സെക്രട്ടറി കെ റഫീഖ് ഉദ്ഘാടനം ചെയ്തു.

ആരോപണവിധേയര്‍ക്കെതിരെ ശക്തമായ നടപടി ആവശ്യപ്പെട്ടും അന്ധവിശ്വാസത്തിനെതിരെയുള്ള പ്രചാരണത്തിന്റേയും ഭാഗമായിട്ടായിരുന്നു പ്രതിഷേധം. കൂളിവയലിലെ സംഭവം നടന്ന വീട്ടിലേക്കാണ് ഇന്ന് മാര്‍ച്ച് നടത്തിയത്. വീടിന് സമീപം മാര്‍ച്ച് പോലീസ് തടഞ്ഞു. സംഭവത്തില്‍ പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്. യുവതിയുടെ മൊഴി വീണ്ടും രേഖപ്പെടുത്തിയിട്ടുണ്ട്. വനിതാ കമ്മീഷനും സ്വമേധയാ കേസെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *