തൊപ്പി എന്ന പേരില്‍ അറിയപ്പെടുന്ന യു ട്യൂബര്‍ നിഹാലിനെ പോലീസ് എറണാകുളത്തു നിന്ന് പൊക്കി. വാതില്‍ ചവിട്ടിപ്പൊളിച്ചാണ് പോലിസ് തന്നെ കസ്റ്റഡിയില്‍ എടുത്തതെന്ന് തൊപ്പി തന്നെ വെളിപ്പെടുത്തി. ഇതിന്റെ വീഡിയോയും ഇയാള്‍ പോസ്റ്റ് ചെയ്തു.
ഗതാഗത തടസം ഉണ്ടാക്കിയതിനും പൊതുസ്ഥലത്ത് അശ്ലീല പരാമര്‍ശം നടത്തിയതിനും വളാഞ്ചേരി പോലീസ് നിഹാലിനെതിരെ കേസ് എടുത്തിരുന്നു. കസ്റ്റഡിയിലെടുത്ത നിഹാലിനെ പോലീസ് വളാഞ്ചേരി സ്‌റ്റേഷനില്‍ എത്തിച്ചു. ഇയാളുടെ ലാപ്‌ടോപ്പ് ഉള്‍പ്പെടെയുള്ളവ പോലീസ് കസ്റ്റഡിയില്‍ എടുത്തു.വളാഞ്ചേരിയിലെ കടയുടെ ഉദ്ഘാടന പരിപാടിക്കിടെയായിരുന്നു കേസിനാസ്പദമായ സംഭവം. കട ഉടമയ്‌ക്കെതിരെയും പോലീസ് കേസെടുത്തു. യൂട്യൂബില്‍ ആയിരക്കണക്കിന് ആരാധകരുള്ള യുവാവാണ് ‘തൊപ്പി’ എന്നറിയപ്പെടുന്ന നിഹാല്‍. അതിനിടെ കണ്ണപുരം പോലിസും തൊപ്പിക്കെതിരെ കേസെടുത്തു. ചെറുകുന്ന് സ്വദേശിയുടെ പരാതിയിലാണ് കേസെടുത്തത്.