ഒളിമ്പിക് ദിനാചരണം: പനമരത്ത് കൂട്ടയോട്ടം സംഘടിപ്പിച്ചു

പനമരം:വയനാട് ജില്ലാ ഒളിമ്പിക് അസോസിയേഷനും പനമരം ഗവ. ഹൈസ്‌കൂള്‍ എസ്. പി. സി യൂണിറ്റും ചേര്‍ന്ന് പനമരം ടൗണില്‍ സംഘടിപ്പിച്ച അന്താരാഷ്ട്ര ഒളിമ്പിക് ദിനാചരണത്തോടനുബന്ധിച്ചുള്ള ഒളിമ്പിക് ഡേ കൂട്ടയോട്ടം വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ജുനൈദ് കൈപ്പാണി ഫ്‌ളാഗ് ഓഫ് ചെയ്തു.

സ്‌പോര്‍ട്‌സ് കൗണ്‍സില്‍ വൈസ് പ്രസിഡന്റ് സലിം കടവന്‍ അധ്യക്ഷത വഹിച്ചു.
സി.ഐ സിജിത്ത് വി, എസ്. ഐ അബൂബക്കര്‍ ഇ. കെ, സുബൈര്‍ എളകുളം, നവാസ് മാസ്റ്റര്‍, ജംഷീര്‍ തെക്കേടത്ത്, രജിത കെ, രേഖ കെ തുടങ്ങിയവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *